500 കോടി തട്ടിപ്പ്; പരാതിപ്പെട്ടവര്‍ക്ക് വധഭീഷണി
ചെന്നൈ: നിക്ഷേപത്തുക ഒരു വര്‍ഷത്തിനുള്ളില്‍ ഏഴുമടങ്ങാക്കി തിരിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ഹെവന്‍ലി ഇന്റര്‍ഡിനോമിനല്‍ മിഷന്‍ ട്രസ്റ്റ്(ഹിം) ഉടമ ജോണ്‍ പ്രഭാകരന്റെ സംഘത്തിലുള്ളവര്‍ പരാതികള്‍ പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തുന്നു. കമ്പനിയ്ക്കായി പണം പിരിച്ചു നല്‍കിയ ഏജന്റുമാരെ ആക്രമിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും പരാതികള്‍ പിന്‍വലിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശം.
നിക്ഷേപം പിരിച്ച് ജോണ്‍ പ്രഭാകരനെ ഏല്‍പ്പിച്ച അമ്പതിലധികം വരുന്ന ക്രൈസ്തവ പുരോഹിതന്‍മാരുള്‍പ്പെടെയുള്ളവരെയാണ് ജോണ്‍ പ്രഭാകരന്റെ കൂട്ടാളികളായ സമ്പൂര്‍ണം, സമ്പൂര്‍ണത്തിന്റെ സഹോദരന്‍ കൃപാകരന്‍, നാഗേശ്വരറാവു എന്നിവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത്. ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പ്രസിഡന്റ് ആര്‍. സാം യേശുദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ജോണ്‍ പ്രഭാകരന് പണം പിരിച്ച് നല്‍കിയ പല പാസ്റ്റര്‍മാരും ഇപ്പോള്‍ ഒളിവിലാണ്. ഇവരില്‍ ഓരോരുത്തരും ലക്ഷക്കണക്കിന് രൂപയാണ് ജനങ്ങളില്‍ നിന്ന് പിരിച്ച് നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഏജന്റുമാരായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഒളിവില്‍ കഴിയുന്നതിനിടെ ജോണ്‍ പ്രഭാകരനെതിരെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പാസ്റ്റര്‍മാര്‍ പരാതിപ്പെട്ട വിവരം അറിഞ്ഞ ജോണ്‍ പ്രഭാകരന്റെ കൂട്ടാളികള്‍ ഇവരെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.












Click it and Unblock the Notifications