രാഷ്ട്രീയത്തിലും ഒരു കൈ നോക്കാന്‍ നടി ഷീല

കുട്ടികളും സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷീല കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താന്‍ വീണ്ടും ദില്ലിയിലെത്തുമെന്നും ഷീല അറിയിച്ചു.
പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരണമെന്ന് തനിക്ക് താല്‍പര്യമുണ്ടായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. പൊതുപ്രവര്‍ത്തനത്തിന് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ വേണമെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തതെന്നും ഷീല പറഞ്ഞു.
എന്നാല്‍ എന്തെങ്കിലും സ്ഥാനം മോഹിച്ചല്ല താന്‍ പാര്‍ട്ടിയില്‍ ചേരുന്നത്. സിനിമയില്‍ നിന്നും പണവും പ്രശസ്തിയും ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം ശരിയാവുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ഷീല ഉറപ്പുനല്‍കി












Click it and Unblock the Notifications