കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

  • By Nisha Bose
Google Oneindia Malayalam News

 AP Abdullakutty
കണ്ണൂര്‍: ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. എംഎല്‍എ സ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തിന് ശേഷം എംഎല്‍എ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലം സന്ദര്‍ശിക്കുന്നതിനിടെ എംഎല്‍എ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതും പ്രതിഷേധത്തിനിടയാക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടി സന്ദര്‍ശനം മതിയാക്കി മടങ്ങി.

പാചകവാതകവുമായി പോയ ലോറി കണ്ണൂര്‍ ദേശീയപാതയില്‍ ചാല ബൈപ്പാസിനു സമീപം മറിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ ഇതിനോടകം 15 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ലോറിയില്‍നിന്ന് വാതകം ചോരുകയും പൊട്ടിത്തെറിയില്‍ കലാശിയ്ക്കുകയുമായിരുന്നു. അപകടത്തില്‍ 40 വീടുകളും 32 സ്ഥാപനങ്ങളും ഒട്ടേറെ വാഹനങ്ങളും അഗ്‌നിക്കിരയായി.

ടാങ്കര്‍ ലോറി െ്രെഡവര്‍ കണ്ണയ്യന്‍ വെള്ളിയാഴ്ച കണ്ണൂര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. അമിത വേഗതയില്‍ വന്ന ഒരു മീന്‍ ലോറി ടാങ്കറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ണയ്യന്റെ മൊഴി.

English summary
Protest against MLAs A.P. Abdullakutty,who visited Chala.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X