ഐഒസിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം:വിഎസ്

അപകടത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പത്ത് ലക്ഷം രൂപയ്‌ക്ക് പുറമെ നഷ്ടപരിഹാരമായി ഐഒസി ഒരു പത്ത് ലക്ഷം കൂടി നല്‍കണം. സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കണം. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പൊട്ടിത്തെറി നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. സിപിഎം സംസ്ഥാന സെക്രട്ടറി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, സിപിഐ നേതാവ് സി ദിവാകരന്‍, പിടി തോമസ്, എംവി ജയരാജന്‍, പികെ ശ്രീമതി ടീച്ചര്‍, ടിവി രാജേഷ്, എന്‍സിപി നേതാവ് എകെ ശശീന്ദ്രന്‍ എന്നിവരടങ്ങിയ ഇടതു നേതാക്കളുടെ സംഘത്തോടൊപ്പം ആണ് വിഎസ് ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ചത്.












Click it and Unblock the Notifications