Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍ക്കരിപാടം:നിലപാടില്‍ മാറ്റമില്ലെന്ന്‌ സുഷമ

Sushama Swaraj
ദില്ലി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ രാജി വെക്കണം എന്ന ബിജെപി നിലപാടില്‍ നിന്നും പിറകോട്ടില്ല എന്ന്‌ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ അറിയിച്ചു. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണ്‌ എന്ന്‌ അവര്‍ ആവര്‍ത്തിച്ചു.

സ്വകാര്യ കമ്പനികളെ സഹായിക്കാനാണ്‌ ലേലം നടത്താതിരുന്നത്‌ എന്നും ഈ ഇടപാടില്‍ നിന്നുള്ള ലാഭം ഒഴുകിയത്‌ കോണ്‍ഗ്രസിന്റെ ഖജനാവിലേക്കാണ്‌ എന്നും പറഞ്ഞ സുഷമ സ്വരാജ്‌ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ കല്‍ക്കരി പാടം അഴിമതി എന്ന്‌ ആരോപിച്ചു.

ഈ വിഷയത്തില്‍ പ്രധാനമന്ത്രി നല്‍കിയ വിശദീകരണം തൃപ്‌തികരമല്ല എന്നും അവര്‍ ആരോപിച്ചു. അഴിമതിയില്‍ ബിജെപിയുടെ നിലപാടുകളില്‍ നിന്നും ഒരിക്കലും പിറകോട്ട്‌ പോകില്ല എന്നും അവര്‍ അറിയിച്ചു.

കല്‍ക്കരി വിവാദത്തില്‍ പ്രധാനമന്ത്രി രാജി വെക്കണം എന്ന ബിജെപിയുടെ ആദ്യ നിലപാടില്‍ നിന്നും മാറി അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ്‌ ബിജെപി എന്നൊരു വാര്‍ത്ത പരന്നിരുന്നു.

ഈ സാഹചര്യത്തിലാണ്‌ ബിജെപി മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ചുകൊണ്ട്‌ സുഷമ സ്വരാജ്‌ വീണ്ടും പ്രസ്‌താവന ഇറക്കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+