എമേര്‍ജിങ് കേരളയ്‌ക്കെതിരെ യുഡിഎഫ് എംഎല്‍മാര്‍

വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എംവി ശ്രേയാംസ് കുമാര്‍, വിടി ബല്‍റാം, കെഎം ഷാജി, ഹൈബി ഈഡന്‍ എന്നീ എംഎല്‍എമാരാണ് ഗ്രീന്‍ തോട്‌സിലൂടെ ഹരിത രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍, അഴിമതി, അക്രമം, വര്‍ഗീയത എന്നിവയ്‌ക്കെതിരായ രാഷട്രീയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ തോട്‌സിന് രൂപം നല്‍കുന്നത്.
എമേര്‍ജിങ് കേരളയുടെ പേരില്‍ വനഭൂമിയോ, റവന്യൂ ഭൂമിയോ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറരുത് എന്നാണ് ഗ്രീന്‍ തോട്‌സില്‍ പറയുന്നത്. അതേസമയം എമേര്‍ജിങ് കേരള നിക്ഷേപക സംഗമത്തെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നു എന്നും ബ്ലോഗില്‍ പറയുന്നുണ്ട്.
എന്നാല്‍ പുതിയ സംരംഭങ്ങളും, നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധയോടെ വേണം, വ്യവസായങ്ങള്‍ കൊണ്ടുവരുമ്പോള്‍ കേരളത്തിന്റെ സവിശേഷതകളും ജനസാന്ദ്രത ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണിക്കണം. അതുപോലെ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാറിനായിരിക്കണം. പാട്ടക്കരാറുകള്‍ കര്‍ശന വ്യവസ്ഥകളോടെയായിരിക്കണം. ബ്ലോഗില്‍ ഹരിത എംഎല്‍എമാര്‍ സര്‍ക്കാറിന് നല്‍കുന്ന മുന്നറിയിപ്പുകളാണ് ഇവ.
ഈ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ നിക്ഷേപക സംഗമം കേരള വികസനത്തിന് പുതിയ അധ്യായം കുറിക്കും എന്നും ഗ്രീന്‍ തോട്‌സില്‍ പറയുന്നു.












Click it and Unblock the Notifications