കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമേര്‍ജിങ്‌ കേരള പരിസ്ഥിതിക്ക്‌ ദോഷം ചെയ്യില്ല

  • By Shabnam Aarif
Google Oneindia Malayalam News

PK Kunjalikutty
തിരുവനന്തപുരം: പരിസ്ഥിതിക്ക്‌ കോട്ടം തട്ടുന്നതൊന്നും എമേര്‍ജിങ്‌ കേരളയില്‍ ഇല്ല എന്ന്‌ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയായ അതിന്റെ പച്ചപ്പ്‌ നശിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകില്ല എന്നും അദ്ദേഹം ഉറപ്പു നല്‍കി.

കൂട്ടത്തില്‍ എമേര്‍ജിങ്‌ കേരളയെ ശക്തമായി എതിര്‍ക്കുന്ന വിഎസ്‌ അച്യുതാനന്ദനെ വിമര്‍ശിക്കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല. പ്രതിപക്ഷ നേതാവിന്റെ സംശയങ്ങള്‍ അദ്ദേഹം ഉള്ളിടത്തോളം കാലം പരിഹരിക്കാനാവില്ല എന്നാണ്‌ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്‌.

അതേസമയം എമേര്‍ജിങ്‌ കേരള സംബന്ധിച്ച്‌ യുവ ഹരിത എംഎല്‍എമാര്‍ ഉന്നയിച്ച ആശങ്കകളില്‍ കഴമ്പില്ല എന്നും പരിസ്ഥിതിക്ക്‌ ദോഷം വരുത്തുന്ന ഒരു പദ്ധതിയും എമേര്‍ജിങ്‌ കേരളയില്‍ ഉണ്ടാവില്ല എന്നും വൈദ്യുതി മന്ത്രി അറിയിച്ചു ആര്യാടന്‍ മുഹമ്മദ്‌ അറിയിച്ചു.

പരിസ്ഥി സംരക്ഷിക്കുന്ന പദ്ധതികള്‍ക്ക്‌ മാത്രമേ ടൂറിസം വകുപ്പ്‌ അനുമതി നല്‍കൂ എന്ന്‌ ടൂറിസം മന്ത്രി എപി അനില്‍ കുമാറും വ്യക്തമാക്കി.

വനഭൂമിയോ, റവന്യൂ ഭൂമിയോ എമേര്‍ജിങ്‌ കേരളയുടെ പേരില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക്‌ നല്‍കരുത്‌ എന്നാണ്‌ ഹരിത രാഷ്ട്രീയക്കാര്‍ എന്നറിയപ്പെടുന്ന യുഡിഎഫിലെ യുവ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നത്‌. ഗ്രീന്‍ തോട്‌സ്‌ കേരള എന്ന അവരുടെ ബ്ലോഗിലൂടെയാണ്‌ ഹരിത എംഎല്‍എമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്‌.

English summary
Kerala government's initiative Emerging Kerala won't harm the environment, Industrial Minister PK Kunjalikutty assures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X