കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാല ദുരന്തം:ആശ്രിതര്‍ക്ക്‌ ജോലി നല്‍കണം

  • By Shabnam Aarif
Google Oneindia Malayalam News

Chennithala
കണ്ണൂര്‍: ചാലയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണം എന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. ഞായറാഴ്‌ച രാവിലെ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അതുപോലെ ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും തുക നല്‍കണം. പൊട്ടിത്തെറിയില്‍ കത്തി നശിച്ച വീടുകള്‍ക്കും കടകള്‍ക്കും പകരം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കണം. ഇവയുടെ നിര്‍മ്മാണത്തിനാവശ്യമായ തുക മുഴുവന്‍ സര്‍ക്കാര്‍ നല്‍കണം. ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിുടെ ശ്രദ്ധയില്‍ പെടുത്തും എന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെസി വേണുഗോപാല്‍, എപി അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവരും ചെന്നിത്തലക്കൊപ്പം അപകട സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം ദുരന്തത്തെ കുറിച്ച്‌ അന്വേഷണം നടത്തുന്ന കാര്യം കേന്ദ്ര പെട്രോളിയം മന്ത്രാലയം തിങ്കളാഴ്‌ച തീരുമാനിക്കും എന്ന്‌ കെസി വേണുഗോപാല്‍ പറഞ്ഞു. സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കും എന്നറിയിച്ച അദ്ദേഹം നഷ്ട പരിഹാരം നല്‍കാനുള്ള ബാധ്യത ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‌ ഉണ്ടെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തു.

English summary
KPCC president Ramesh Chennithala told to give government job to the relatives of the persons who died in the tanker lorry explosion in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X