കാര്‍ ബോംബ് സ്‌ഫോടനം:സിറിയയില്‍ 15പേര്‍ മരിച്ചു
ഡമാസ്‌കസ്: സിറിയയില്‍ ശനിയാഴ്‌ച വൈകീട്ട് ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സബ്‌യനെയിലെ ഒരു മുസ്ലിം പള്ളിക്കു സമീപമാണ് സ്‌ഫോടനം നടന്നത്. ഫലസ്‌തീന്‍ ആഭയാര്‍ത്ഥികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയാണ് ഇത്.
ശനിയാഴ്‌ച സിറിയയില്‍ സംഭവിക്കുന്ന മൂന്നാമത്തെ കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു ഇത്. റുക്‌ന്‍ അഡെയ്‌ന്‍ ജില്ലയിലാണ് ഇതില്‍ ആദ്യത്തെ സ്‌ഫോടനം നടക്കുന്നത്.
ഒരു സൈനിക ഓഫീസറുടെ കാറില്‍ വെച്ചിരുന്ന ബോംബ് പൊട്ടി ഓഫീസര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. രണ്ടാമത്തെ സ്‌ഫോടനത്തിലും ഒരാള്‍ മരിക്കുകയും രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലാണ് ഈ രണ്ടാമത്തെ സ്‌ഫോടനം നടന്നത്.












Click it and Unblock the Notifications