കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ്‌ ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കും

  • By Shabnam Aarif
Google Oneindia Malayalam News

MGNREGA
ദില്ലി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം വര്‍ഷത്തില്‍ അനുവദിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണം ഈ വര്‍ഷ്‌ം 150 ദിവസങ്ങളാക്കിയ ഉയര്‍ത്തും എന്ന്‌ റിപ്പോര്‍ട്ട്‌. വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങളാണ്‌ നിലവില്‍ ഉള്ളത്‌.

മഴക്കുറവ്‌, വരള്‍ച്ച എന്നീ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ്‌ തൊഴിലുറപ്പ്‌ ദിനങ്ങള്‍ നൂറില്‍ നിന്നും 150 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇക്കാര്യം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ രാജ്യത്ത്‌ അനുഭവപ്പെടുന്നവരള്‍ച്ചയെ കുറിച്ച്‌ മന്ത്രിതല സമിതി അടുത്താഴ്‌ച ചേരുമ്പോള്‍ പരിഗണിക്കും.

കൃഷിമന്ത്രി ശരത്‌ പവാറാണ്‌ സമിതിയുടെ തലവന്‍. ഈ വര്‍ഷത്തെ വരള്‍ച്ചയ്‌ക്ക്‌ പ്രത്യേക പരിഗണന നല്‍കി കൃഷിയെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക്‌ സഹായകമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ തൊഴിലുറപ്പ്‌ ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌.

കൃഷിയില്ലാത്ത സമയങ്ങളില്‍ വര്‍ഷത്തില്‍ 100 തൊഴിലുറപ്പ്‌ ദിനങ്ങളാണ്‌ ഇതുവരെ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇത്തവണത്തെ വരള്‍ച്ചയും മഴക്കുറവും പരിഗണിച്ച്‌ കൂടുതല്‍ ദിനങ്ങള്‍ അനുവദിക്കാനാണ്‌ ആലോചന.

കഴിഞ്ഞ തവണത്തെ 31,000 കോടിയെ അപേക്ഷിച്ച്‌ ഇത്തവണ 33,000 കോടിയാണ്‌ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്‌.

English summary
Against the backdrop of drought in various parts of the country, a proposal to raise the number of assured employment days under MNREGA from 100 to 150 will be considered by an Empowered Group of Ministers next week with an aim of benefiting the farm labour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X