ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ ആക്രമിച്ചാലും തടവ്

പോലീസ്, എകൈ്‌സസ്, റവന്യൂ, വനം, തുടങ്ങി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അടുത്ത ബന്ധുക്കള്‍ക്കു കൂടി സംരക്ഷണം ഉറപ്പാക്കാനാണ് ഉപവകുപ്പ് ഉള്‍പ്പെടുത്തുന്നത്. ഈ വകുപ്പില്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ പരാമര്‍ശിക്കുന്ന 332ാം വകുപ്പിലും ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കും. ഇതനുസരിച്ച് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ ആക്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാം. 333ാം വകുപ്പില്‍ വരുത്തുന്ന ഭേദഗതിയനുസരിച്ച്, ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ ഗുരുതരമായി ആക്രമിക്കുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവ് ലഭിക്കും.
427ാം വകുപ്പിലും ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് പൊതുമുതല്‍ മാത്രമല്ല, എത് മുതല്‍ നശിപ്പിച്ചാലും അതേ ശിക്ഷ ലഭിക്കും. ഭരണഘടനയിലെ സമവര്‍ത്തക പട്ടികയുടെ പരിധിയില്‍ വരുന്നതിനാല്‍ ഐപിസിയില്‍ വരുത്തുന്ന ഭേദഗതികള്‍ക്ക് രാഷ്ട്രപതിയുടെ പ്രത്യേക അനുമതി വേണം. ഭേദഗതി നിര്‍ദേശിക്കുന്ന കരട് ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ മന്ത്രിസഭ ചര്‍ച്ച ചെയ്യും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാലുടന്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും.












Click it and Unblock the Notifications