ടാങ്കര്‍ ദുരന്തം:ആശ്രിതര്‍ക്ക് 10ലക്ഷവും ജോലിയും

അതുപോലെ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ നാല്പത് ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. തീപിടുത്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് പകരം വീടു നിര്‍മ്മിച്ചും നല്‍കും.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. കണ്ണൂരിലെ ചാലയില്‍ കഴിഞ്ഞ തിങ്കളാഴ്ച പാചക വാതകം വഹിച്ചു കൊണ്ട് പോയിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ പൊട്ടിത്തെറിയില്‍ ആകെ പത്തൊമ്പത് പേര് മരിച്ചിട്ടുണ്ട്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരും ഉണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം എന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു.
മരിച്ച ആളുകളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. അപകടം നടന്ന ദിവസം ഒരാള്‍ മാത്രമായിരുന്നു മരണപ്പെട്ടത്. വന്‍ ദുരന്തം ഒഴിവായി എന്നാശ്വസിച്ചിരിക്കുമ്പോള്‍ ഓരോ ദിവസവും മരണ സംഖ്യ കൂടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഓരോരുത്തരായി മരണമടയുകയായിരുന്നു. അങ്ങനെ ഒരു മരണത്തില്‍ തുടങ്ങിയ ദുരന്തം ഒരാഴ്ച പിന്നിട്ടപ്പോള്‍ 19 ജീവനെടുത്തിരിക്കുന്നു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications