കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കര്‍ ദുരന്തം:ആശ്രിതര്‍ക്ക്‌ 10ലക്ഷവും ജോലിയും

  • By Shabnam Aarif
Google Oneindia Malayalam News

Kannur Tanker Tragedy
തിരുവനന്തപുരം: കണ്ണൂര്‍ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനമായി. സര്‍ക്കാര്‍ ജോലി ആവശ്യമില്ലാത്തവര്‍ക്ക്‌ കുടുംബ പെന്‍ഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്‌.

അതുപോലെ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരില്‍ നാല്‍പത്‌ ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപ വീതവും നല്‍കും. തീപിടുത്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക്‌ പകരം വീടു നിര്‍മ്മിച്ചും നല്‍കും.

മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം ഉണ്ടായിരിക്കുന്നത്‌. കണ്ണൂരിലെ ചാലയില്‍ കഴിഞ്ഞ തിങ്കളാഴ്‌ച പാചക വാതകം വഹിച്ചു കൊണ്ട്‌ പോയിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ പൊട്ടിത്തെറിയില്‍ ആകെ പത്തൊമ്പത്‌ പേര്‍ മരിച്ചിട്ടുണ്ട്‌. പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരും ഉണ്ട്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണം എന്ന്‌ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനും, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണം എന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു.

മരിച്ച ആളുകളുടെ കുടുംബത്തിന്‌ പത്ത്‌ ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. അപകടം നടന്ന ദിവസം ഒരാള്‍ മാത്രമായിരുന്നു മരണപ്പെട്ടത്‌. വന്‍ ദുരന്തം ഒഴിവായി എന്നാശ്വസിച്ചിരിക്കുമ്പോള്‍ ഓരോ ദിവസവും മരണ സംഖ്യ കൂടുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌.

പൊള്ളലേറ്റ്‌ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഓരോരുത്തരായി മരണമടയുകയായിരുന്നു. അങ്ങനെ ഒരു മരണത്തില്‍ തുടങ്ങിയ ദുരന്തം ഒരാഴ്‌ച പിന്നിട്ടപ്പോള്‍ 19 ജീവനെടുത്തിരിക്കുന്നു.

English summary
Government decides to help the relatives of the died persons in the tanker tragedy in Kannur by giving 10 lakhs and government job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X