കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ തീരത്ത് ശക്തമായ കടല്‍ക്ഷോഭം

  • By Nisha Bose
Google Oneindia Malayalam News

 Alappuzha
ആലപ്പുഴ: ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം. പുറക്കാട്, പുന്നപ്ര, അമ്പലപ്പുഴ പ്രദേശങ്ങളിലാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ കടലാക്രമണം രൂക്ഷമായത്.

കടല്‍ഭിത്തിയും കടന്ന് വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് നൂറ്റമ്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പുന്നപ്ര തീരത്ത് കടല്‍ അര കിലോമീറ്ററോളം ഉള്‍വലിഞ്ഞു. ഉള്‍വലിഞ്ഞ കടല്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുകയറുമോ എന്ന ആശങ്കയിലാണ് ഇവിടത്തുകാര്‍. എന്നാല്‍ ഇത് സാധാരണ പ്രതിഭാസം മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തീരദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കുറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശീയേക്കാമെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

English summary

 Normal life was thrown out of gear on the Alappuzha coast on Monday with over 200 houses being inundated and people fleeing their homes following a tidal wave attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X