ബസില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

ഓടിക്കൊണ്ടിരിക്കെ ബസിന്റെ വാതില്‍ തുറന്ന് ആബിദ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ ഒന്‍പത് മണിക്കായിരുന്നു അപകടം സംഭവിച്ചത്.
കണിയാരം ജികെഎം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട ആബിദ. ബസിന്റെ വാതില്‍ തുറന്നപ്പോള്‍ ആബിദയ്‌ക്കൊപ്പം പരിക്കേറ്റ അനിഷ്‌മ (13) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരിക്കേറ്റ അനിഷ്‌മ.












Click it and Unblock the Notifications