തമിഴ്‌നാട്ടിലേയ്ക്ക് പോകരുത്: ലങ്കന്‍ സര്‍ക്കാര്‍
ദില്ലി: ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴ്‌നാട്ടിലേയ്ക്ക് പോകരുതെന്ന് ശ്രീലങ്കന്‍ പൗരന്‍മാരോട് ലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. തഞ്ചാവൂരിലെ ആരാധനാലയത്തില്‍ വച്ച് ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സാഹചര്യത്തിലാണിത്.
തീര്‍ഥാടനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തമിഴ്‌നാട്ടിലെത്തുന്ന ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക് നേരെ മോശമായി പെരുമാറുന്ന പ്രവണത വര്‍ധിച്ചു വരുന്നതില്‍ തങ്ങള്‍ക്ക് ഖേദമുണ്ടെന്നും ലങ്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അടിയന്തര സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പോകേണ്ടി വരുന്ന പൗരന്‍മാര്‍ ഇക്കാര്യം ചെന്നൈയിലെ ശ്രീലങ്കന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ചെന്നൈയില്‍ പരിശീലനം നടത്തുകയായിരുന്ന ശ്രീലങ്കന്‍ ഫുട്‌ബോള്‍ ടീമിനോട് നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications