സ്ഥാനക്കയറ്റത്തിനും സംവരണം: ബില്ലിന് അനുമതി

മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ബാധകമാക്കണമെന്നതാണ് സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം. ബില്‍ സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് എസ്.പി നേതാവ് റാം ഗോപാല്‍ യാദവ് ആരോപിച്ചു. കല്‍ക്കരിപാടം അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് തിടുക്കത്തിലുള്ള തീരുമാനമെന്നും യാദവ് കുറ്റപ്പെടുത്തി.
അതേസമയം ഭാവിയില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം അനുവദിക്കാമെന്ന ഉറപ്പ് നല്‍കി മുലായത്തെ കോണ്‍ഗ്രസ് മയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിഎസ്പി നേതാവ് മായാവതി അറിയിച്ചു. ബിഎസ്പി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications