കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് പുരോഗമിയ്ക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു തുടങ്ങി. 34 വാര്‍ഡുകളിലായി 103 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. 17 വാര്‍ഡുകള്‍ വനിതകള്‍ക്കും ഒന്നു പട്ടികജാതി വിഭാഗത്തിനുമാണ്. 33463 വോട്ടര്‍മാരുള്ളതില്‍ ഭൂരിപക്ഷവും പോളിങ്ബൂത്തിലെത്തമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് അഞ്ചുവരെ നീളും.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണു വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ അഞ്ചിനു രാവിലെ എട്ടിനു മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍.

തിരഞ്ഞെടുപ്പിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ വാര്‍ഡുകളിലും പൊലീസ് നിരീക്ഷണം തിങ്കളാഴ്ച മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ കണ്ണൂര്‍ ഉള്‍പ്പെടെ ആറു ജില്ലകളില്‍നിന്നുള്ള സി.ഐമാരും എസ്.ഐമാരുമടക്കം 650ലേറെ പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. 23 പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ അധിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ഉച്ചക്കുമുമ്പെ ബൂത്തുകളിലെത്തിയിരുന്നു.

ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പ്രകാരം ആദ്യമായി നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

നഗരസഭയും പഞ്ചായത്തും അല്ലാതെ വര്‍ഷങ്ങളോളം നിലനിന്നതിന്റെ പരിണതഫലമായാണ് മട്ടന്നൂരില്‍ മാത്രമായി വേറിട്ട തിരഞ്ഞെടുപ്പ് നടന്നുവരുന്നത്.1997ലാണ് നഗരസഭയില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് 2002ലും 2007ലും തിരഞ്ഞെടുപ്പ് നടന്നു.

നഗരസഭയില്‍ ഇടതിനാണ് മേല്‍ക്കോയ്മ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31 സീറ്റില്‍ ആറു സീറ്റ് മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. എല്‍ഡിഎഫില്‍ സിപിഎം-22, സിപിഐ-ഒന്ന്, ഐഎന്‍എല്‍-ഒന്ന്, ജനതാദള്‍-ഒന്ന്, യുഡിഎഫില്‍ കോണ്‍ഗ്രസ്‌-നാല്, മുസ്ലിംലീഗ്-ഒന്ന്, സിഎംപി-ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

English summary
Voting for the Mattanur municipality is progressing. The fate of 103 persons will be decided for 34 wards, voting for which is going on peacefully. 20 percent voting was recorded in the first 2 hours of the polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X