ടിപി വധം: ഉന്നതര്‍ക്കായുള്ള അന്വേഷണം ശക്തമാക്കും

ടിപി വധത്തിന്റെ ഗൂഢാലോചനയില്‍ കോഴിക്കോട്ടെയും കണ്ണൂരിലെയും സിപിഎമ്മിലെ പ്രമുഖനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുള്ളതായി അന്വേഷണസംഘത്തിന് മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മൊഴികള്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കുറ്റപത്രത്തില്‍ ഇവരെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. തുടരന്വേഷണം ആവശ്യമാണെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2009ല്‍ ടിപിയെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ കുറ്റപത്രം ഈ ആഴ്്ച അവസാനത്തോടെ കോടതിയില്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications