ടിപി വധം സിബിഐ അന്വേഷിക്കണം: ആര്‍എംപി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിന്റെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കുള്ള ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് കേരള പോലീസിന് പരിമിതിയുണ്ട്. ഇതുവരെയുള്ള കേസിന്റെ അന്വേഷണം തൃപ്തികരമാണ്.
കൊലപാതകം സി.പി.എമ്മിലെ ഉന്നതരുടെ അറിവോടെയെന്ന് ആര്‍.എം.പി ആവര്‍ത്തിച്ചു. കേസ് അട്ടിമറിക്കാന്‍ നാല് മാസമായി സംഘടിത ശ്രമം നടക്കുന്നു. പ്രതികളെ ആസൂത്രിതമായി ഒളിവില്‍ പാര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സിപിഎം നേതൃത്വം വിവരാവകാശ നിയമ പ്രകാരം ശേഖരിക്കുന്നു. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.
സി.ബി.ഐ അന്വേഷണത്തിലൂടെ കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications