കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് 55 മരണം

  • By Ajith Babu
Google Oneindia Malayalam News

Shivakashi Fire
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയ്ക്കു തീപിടിച്ചു മുപ്പതോളം പേര്‍ മരിച്ചു. അപകടത്തില്‍ അമ്പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അപകടസമയത്ത് 300-ഓളം പേര്‍ ഫാക്ടറിയില്‍ ജോലിക്കുണ്ടായിരുന്നു. മരണസഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ശിവകാശിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശിവകാശിയില്‍ നിന്നും എഴുപത് കിലോമീറ്റര്‍ അകലെ മീനപ്പെട്ടി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശിവ ശക്തി എന്ന പടക്കശാലയ്ക്കാണു തീപിടിച്ചത്. ശിവകാശിയിലെ വമ്പന്‍ പടക്കനിര്‍മാണശാലകളിലൊന്നാണിത്. പടക്കശാലയുടെ 40 മുറികള്‍ കത്തി നശിച്ചു. സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തകരില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് 300 പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല.

സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്നും പത്ത് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ദീപാവലിയോടനുബന്ധിച്ച് പരിധിയില്‍ അധികം വെടിമരുന്ന് ശേഖരം പടക്കനിര്‍മ്മാണ ശാലയിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറിയിലെ തീ സമീപത്തെ ഗോഡൗണിലേക്കും പടര്‍ന്നിട്ടുണ്ട്. പടക്കനിര്‍മ്മാണ ശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

English summary
At least 30 people died and many more were injured when a massive fire broke out at a cracker factory in Sivakashi near Madurai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X