Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ ദുരന്തനായകന്‍-വാഷിങ്ടണ്‍ പോസ്റ്റ്

anmohan Singh
ദില്ലി: മന്‍മോഹന്‍ സിംഗ് ദുരന്തനായകനെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം. സര്‍ക്കാരിലെ മറ്റു മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ പ്രതികരിക്കാത്ത മൗനിയായ പ്രധാനമന്ത്രി ഒരു ദുരന്തചിത്രമാണെന്നും ലേഖനത്തില്‍ പറയുന്നു. പരാജിതനായ ഭരണാധികാരിയെന്ന നിലയിലായിരിക്കും മന്‍മോഹന്‍ ചരിത്രത്തില്‍ ഇടംനേടുകയെന്നും പത്രം നിരീക്ഷിയ്ക്കുന്നു.

ഇന്ത്യയെ ആധുനികവത്കരിക്കാനും പ്രത്യാശയിലേക്ക് നയിക്കാനും കഴിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ മന്‍മോഹന്‍ സിങിന് ഇപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലെന്നും ചരിത്രത്തിലെ പരാജിതനായി അദ്ദേഹം മാറിയതായും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അഴിമതിക്കാരനല്ലായെന്നതും സാന്പത്തികവിദഗ്ദ്ധനാണെന്നതുമാണ് വന്‍ തകര്‍ച്ചയ്ക്കിടയിലും അദ്ദേഹത്തിന്റെ എടുത്തുകാണിക്കാന്‍ കഴിയുന്ന നല്ലവശങ്ങള്‍.

അദ്ദേഹം പരിക്ഷീണനും ഉദാസീനനുമാണെന്ന് വ്യക്തിപരമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ലേഖനം ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടണ്‍പോസ്റ്റിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അമേരിക്കയെ പ്രതിഷേധമറിയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തുന്നതാണ് ലേഖനമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതികരണം.

ബ്രിട്ടന്റെ പ്രസിദ്ധീകരണങ്ങളിലൊന്നായ ദ ഇന്‍ഡിപെന്‍ഡന്റ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന തലക്കെട്ട്'മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ രക്ഷകനോ അതോ സോണിയാഗാന്ധിയുടെ നായയോ'എന്നായിരുന്നു. ലോകപ്രശസ്തമായ ടൈം വാരികയും മന്‍മോഹനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+