കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്ക രഞ്ജിത്ത് ബാംഗ്ലൂരില്‍ പിടിയിലായി

Google Oneindia Malayalam News

Arrest
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായിരുന്ന കാക്ക രഞ്ജിത്തും പിടിയില്‍. ഇയാളുടെ സഹായികളെ പിടികൂടിയതിനെത്തുടര്‍ന്നാണ് രഞ്ജിത്തിന്റെ താവളത്തെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം കിട്ടിയത്. രഞ്ജിത്തിനെ ബംഗ്ലൂരുവിലെ ഒളിത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മൈസൂര്‍, ഗോവ, ബംഗ്ലൂരു തുടങ്ങിയയിടങ്ങളിലും മാറിമാറിത്താമസിച്ച് ആഡംബര ജീവിതം നയിച്ച കാക്ക രഞ്ജിത്തിനെ ബംഗ്ലൂരുവിലെ മടിവാളക്ക് സമീപം വാടകക്കെട്ടിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഒപ്പം കവിത എന്നുപേരായ സ്ത്രീയുമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയാലാകുമെന്ന് മനസ്സിലാക്കിയ രഞ്ജിത് ഫോണ്‍ ഉപേക്ഷിച്ചാണ് ഫഌറ്റില്‍ കഴിഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് കൂട്ടാളികള്‍ വലയിലായ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല.

കൂട്ടുപ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ താവളം തേടി പൊലീസെത്തിയത്. മുമ്പ് പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും മട്ടാഞ്ചേരിയിലെ ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്നും രഞ്ജിത്ത് ചാടി രക്ഷപ്പെട്ടിരുന്നു. രഞ്ജിത്തിന്റെ കൂട്ടാളികളായ ആലപ്പുഴ സ്വദേശികളായ അനീഷ്, രഞ്ജുമോന്‍, ആരിഫ് എന്ന പാല്‍ മോന്‍, ബേപ്പൂര്‍ അനീസ്, മുഹമ്മദ് റാഫി, ദീപേഷ്, സുബീഷ്, രമേശ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഏറ്റവും ഒടുവിലായി നഗരത്തില്‍ മേത്തോട്ടുതാഴം വെച്ച് ബാങ്കുടമയെ തടഞ്ഞുനിര്‍ത്തി 12 പവന്‍ സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയും തട്ടിയെടുത്ത കേസിലാണ് സംഘം പിടിയിലായത്. ചോദ്യം ചെയ്യലില്‍ പന്നിയങ്കരയിലെ പെട്രോള്‍ പമ്പില്‍ നിന്നും രാത്രി വാള്‍ കാണിച്ച് കവര്‍ച്ച നടത്തിയതും പോത്തന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ജാഹിര്‍ ഹുസൈന്‍ എന്നയാളെ മുഖത്ത് മുളക്‌പൊടി വിതറി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒമ്പതര ലക്ഷം രൂപ കവര്‍ന്നതും ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടക്ക് കോഴിക്കോട് ജില്ലയുടെ വിവിധയിടങ്ങളില്‍ വെച്ച് സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച പതിനാല് കേസുകളും ഇവര്‍ക്കെതിരെയുണ്ട്.

2010ല്‍ ബംഗ്ലൂരുവില്‍ നിന്ന് അറുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്തതിലും പെട്രോള്‍ പമ്പില്‍ നിന്ന് പത്ത് ലക്ഷം രൂപ മോഷ്ടിച്ച കേസിലും രഞ്ജിത് പൊലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്.

ഗുണ്ടല്‍പേട്ടയില്‍ വെച്ച് മൂന്നുകോടി രൂപ തട്ടിയെടുത്ത് രക്ഷപ്പെടവേ കാര്‍ കൊക്കയിലേക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് അന്നുണ്ടായിരുന്ന കൂട്ടുപ്രതികള്‍ പിടിയിലായിരുന്നുവെങ്കിലും രഞ്ജിത്ത് കാട്ടില്‍ ഒളിച്ച് രക്ഷപ്പെടുകയായിരുന്നു. രഞ്ജിതും സംഘവും കോഴിക്കോട് നഗരത്തിലെ ധനകാര്യസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

English summary
Police have arrested a notorious criminal Kakka Ranjith from Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X