യാത്രക്കാരുള്ള ബസ് വെള്ളപൊക്കത്തില്‍ ഒലിച്ചു പോയി

ഒലിച്ചു പോയ ബസില്‍ നിന്നും പന്ത്രണ്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ഝാര്‍ഗ്രമില്‍ നിന്നും ദുര്‍ഗാപൂരിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് അപകടം സംഭവിച്ചിരിക്കുന്നത്.
ബസ് ഭൈരവ് ബാകി നദി മുറിച്ചു കടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി കുതിച്ചെത്തിയ വെള്ളപ്പൊക്കത്തില്‍ പെട്ട് 300ഓളം അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
തെക്കന്‍ ബംഗാളിലും, സെന്‍ട്രല്‍ ബംഗാളിലും കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയെ തൂുടര്‍ന്ന് ഇവിടങ്ങളില്‍ ഗതാഗത മാര്‍ഗങ്ങളും, വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി കിടക്കുകയാണ്.












Click it and Unblock the Notifications