ഓട്‌സ് പാക്കറ്റില്‍ ചത്ത എലി
കോഴിക്കോട്: ഓട്‌സ് പാക്കറ്റില്‍ നിന്ന് ചത്ത എലിയെ കിട്ടിയതായി പരാതി. മാരിക്കോ ലിമിറ്റഡ് മുംബൈ കമ്പനിയുടെ സഫോള ഓട്‌സിന്റെ ഒരു കിലോ പായ്ക്കറ്റിലാണ് ചത്ത എലിയെ കണ്ടെത്തിയത്.
മേപ്പയൂര്‍ ടൗണിലെ ഒരു പല ചരക്ക് കടയില്‍ നിന്ന് ടൗണിലെ പച്ചക്കറിക്കടയുടമയായ കാരയാട് ദിപിന്‍ കഴിഞ്ഞ ദിവസമാണ് ഓട്‌സ് വാങ്ങിയത്. രോഗബാധിതനായ പിതാവിന് നല്‍കാനായാണ് ഓട്‌സ് വാങ്ങിച്ചത്. പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ അതില്‍ ചത്ത എലിയെ കണ്ടെത്തുകയായിരുന്നു.
സഫോളയുടെ ഒരു കിലോ ഓട്‌സ് പാക്കറ്റിന് 125 രൂപയാണ് വില. 15 രൂപ ഓഫര്‍ കഴിച്ച് 110 രൂപക്കാണ് ഇപ്പോള്‍ ഓട്‌സ് വില്‍ക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മേപ്പയൂര്‍ െ്രെപമറി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എത്തി പരിശോധന നടത്തി.












Click it and Unblock the Notifications