കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമേര്‍ജിങ്‌ കേരള: ഹരിത എംഎല്‍എമാര്‍ മറുകണ്ടം ചാടി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: 'എമേര്‍ജിങ് കേരളയിലെ' ചില പദ്ധതികള്‍ സുതാര്യമല്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയ യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ മറുകണ്ടം ചാടി.

തെറ്റുകള്‍ തിരുത്താന്‍ തയാറായ സാഹചര്യത്തില്‍ എമര്‍ജിങ് കേരളയ്ക്കു പിന്തുണ നല്‍കുന്നതായി ബ്ലോഗിലൂടെ ഹരിത എംഎല്‍എമാര്‍ വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ തുറന്ന സമീപനത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സ്വീകരിക്കാന്‍ തയ്യാറായെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കുന്നു.

ഇക്കാര്യങ്ങള്‍ തങ്ങളുടെ ബ്ലോഗിലൂടെയാണ് വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ അടക്കമുള്ള ഹരിത രാഷ്ട്രീയത്തിന്റെ വക്താക്കളായ എം.എല്‍.എമാര്‍ പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തെ ഒരിഞ്ചുഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നും അല്ലാതെ നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിമര്‍ശിക്കുകയായിരുന്നില്ലെന്നും ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനോട് യോജിക്കുന്നില്ല. എമേര്‍ജിങ്‌ കേരളയ്ക്കു വേണ്ടി ഇരുപതു ശതമാനം പദ്ധതികള്‍ വൈദഗ്ധ്യമില്ലാതെയാണു തയാറാക്കിയത്. ഇതു പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിക്കുന്നു.

എമേര്‍ജിങ് കേരളയ്ക്ക് എല്ലാവിധ ആശംസകളും എം.എല്‍.എമാര്‍ നേരുന്നുണ്ട്. സര്‍ക്കാരിന്റെ തിരുത്തല്‍ നടപടികളെ സ്വാഗതം ചെയ്യുന്നതായി അവര്‍ അറിയിച്ചു. പദ്ധതികള്‍ രാഷ്ട്രീയ നേതൃത്വം പുനപരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X