കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ നിസ്സഹകരണസമരം തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Doctor
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി. നിസ്സഹകരണ സമരത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ കെജിഎംഒഎ ഭാരവാഹികളുമായി ബുധനാഴ്ച രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകുമെന്നു ഡോക്ടര്‍മാരുടെ സംഘടനാ നേതൃത്വം അറിയിച്ചത്. എന്‍ആര്‍എച്ച്എം ഡ്യൂട്ടി, വിഐപി ഡ്യൂട്ടി, ക്യാംപുകള്‍ എന്നിവയില്‍ പങ്കെടുക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമരം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. ഡയസ്‌നോണും ബാധകമാക്കിയിട്ടുണ്ട്. ഡിഎംഒമാരുടെ യോഗത്തില്‍നിന്നു വിട്ടുനിന്നാല്‍ സര്‍വീസ് ബ്രേക്ക് ഉണ്ടാകും. സര്‍ക്കുലറിന്റെ പകര്‍പ്പു ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കു കൈമാറി.

ബുധനാഴ്ച വൈകിട്ടു നാലിനാണ് ആരോഗ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ചര്‍ച്ചയ്ക്കു വിളിച്ചതെന്നു സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കമ്മിറ്റി ചേര്‍ന്നു തീരുമാനിക്കാതെ മുന്‍ നിലപാടില്‍നിന്നു മാറാനാവില്ലെന്നും ഭൂരിപക്ഷം ഡോക്ടര്‍മാരും സമരത്തെ അനുകൂലിക്കുന്നവരാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം അനൗദ്യോഗിക ചര്‍ച്ചയ്ക്കാണു ഡോക്ടര്‍മാരെ ക്ഷണിച്ചതെന്നും സര്‍ക്കാര്‍ നിലപാടു മുഖ്യമന്ത്രിയുമായി ആലോചിക്കാതെ പറയാനാവില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബിഹാര്‍ സ്വദേശി സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടു കൊല്ലം ഗവ. ആശുപത്രി, ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നാണു ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം.

English summary
Government doctors in the State Health Service have decided to go on an indefinite non-cooperation strike from Thursday in protest against the government slapping transfer orders on six doctors in the Satnam Singh case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X