സുതാര്യത കൂടിയതാണ് കുഴപ്പമായതെന്ന് ഉമ്മന്‍ചാണ്ടി

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍മാത്രമേ സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ. എല്ലാ പദ്ധതികളും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അംഗീകരിക്കുകയുള്ളൂ. വികസനം ഇന്നത്തെ ആവശ്യമാണെങ്കില്‍ പരിസ്ഥിതി സംരക്ഷണം ഭാവിതലമുറയോട് നമ്മുടെ കടമയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കേന്ദ്ര നയത്തിന്റെ ചുവട് പിടിച്ച് അതത് സംസ്ഥാനങ്ങള്‍ നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കേരളവും പരിസ്ഥിതി നയത്തിന് രൂപം കൊടുത്തിട്ടുള്ളത്.
എന്നാല്‍ പരിസ്ഥിതി നയം ഭരണതലത്തിന് പുറമേ പൊതുസമൂഹവുമായും, പരിസ്ഥിതി പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എമര്‍ജിങ് കേരള മീറ്റുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പരിസ്ഥിതി ആഘാതപഠനം ഉള്‍പ്പെടെയുള്ള നിയമാനുസൃതമായ എല്ലാ ക്ലിയറന്‍സുകള്‍ക്കും ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും, അല്ലാതുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications