ടിപി വധം സിബിഐ അന്വേഷിക്കട്ടെയെന്ന് വിഎസ്

ടി.പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ വിധവയുടെ ആവശ്യം ന്യായമാണ്. വധത്തിന് പിന്നില്‍ ഉന്നതരുണ്‌ടെന്ന രമയുടെ സംശയം എത്രയും പെട്ടെന്ന് ദൂരീകരിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് ഇതു സംബന്ധിച്ച് പ്രതികരിക്കേണ്ടത്. ഇതുണ്ടാകുമെന്ന് താന്‍ ആശിക്കുന്നു. സിബിഐ അന്വേഷണത്തിലൂടെ രമ എന്താണ് ആവശ്യപ്പെടുന്നത് അത് സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് താന്‍ ആശിക്കുന്നുവെന്നും വി.എസ് പറഞ്ഞു. വിഎസിന്റെ പരാമര്‍ശത്തോട് പ്രതികരിയ്ക്കാനില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം അറിയിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണത്തോട് പ്രതിപക്ഷനേതാവ് യോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ടി.പിയുടെ വധത്തിനു പിന്നിലെ ഗൂഡാലോചനയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂവെന്നും ആര്‍.എം.പി നേതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications