Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിന്റെ മകന്റെ കമ്പനിയിലേയ്ക്ക് വിഎസ്

VS Achuthananthan
കോട്ടയം: ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഗ്രാനൈറ്റ് കമ്പനി നിയമം ലംഘിച്ച് കരിങ്കല്‍ ഖനനം നടത്തുവെന്ന് ആരോപണം. ഖനനം നടത്തരുതെന്ന കോടതി ഉത്തരവ് ലംഘിച്ച് കമ്പനി ഖനനം തുടരുന്നുവെന്നാണ് പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സെപ്തംബര്‍ എട്ടിന് സ്ഥലം സന്ദര്‍ശിക്കും. മലയോര സംരക്ഷണസമിതിയാണ് വിഎസിനെ സ്ഥലം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുള്ളത്.

ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പിവി ഗ്രാനൈറ്റ്‌സ്, ഐജി ടോമിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ളതെന്നാരോപിക്കപ്പെടുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്നിവയും പരിസരങ്ങളുമാണ് വിഎസ് സന്ദര്‍ശിക്കുക.മൂന്നിലവ് പഞ്ചായത്തിലെ നെല്ലപ്പാറയിലാണ് പാറമടകള്‍ സ്ഥിതിചെയ്യുന്നത്. രാവിലെ സ്ഥലത്തെത്തുന്ന വിഎസ് ഉച്ചതിരിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം വിഎസിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഷോണ്‍ ജോര്‍ജ് അറിയിച്ചു. എന്നാല്‍ ആരോപണം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. വിഎസ് വസ്തുതകള്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+