വിഎസിന്റെ ആവശ്യത്തെ എതിര്‍ക്കില്ല: തിരുവഞ്ചൂര്‍

റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ആര്‍എംപി നിലപാടിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.
ടി.പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ വിധവയുടെ ആവശ്യം ന്യായമാണെന്നു പറഞ്ഞ വിഎസ് വധത്തിന് പിന്നില്‍ ഉന്നതരുണ്‌ടെന്ന രമയുടെ സംശയം എത്രയും പെട്ടെന്ന് ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് ഇതു സംബന്ധിച്ച് പ്രതികരിക്കേണ്ടത്. സിബിഐ അന്വേഷണത്തിലൂടെ എന്താണോ രമ ആവശ്യപ്പെടുന്നത് അത് സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും വിഎസ് പറഞ്ഞു. അതേസമയം വിഎസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കേണ്ടന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം.












Click it and Unblock the Notifications