കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാരിക്ക് മര്‍ദനം കോണ്‍. മാപ്പുചോദിച്ചു

  • By Ajith Babu
Google Oneindia Malayalam News

Odisha woman cop assaulted: 35 arrested; Congress says sorry
ഭുവനേശ്വര്‍: കല്‍ക്കരി വിവാദവുമായി ബന്ധപ്പെട്ട് ഒഡീഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വനിത പൊലീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജഗദീഷ് ടൈറ്റ്‌ലര്‍ മാപ്പു ചോദിച്ചു. വനിത പൊലീസിനു പരുക്കു പറ്റിയതില്‍ ഖേദം രേഖപ്പെടുത്തുന്നു. എന്നാല്‍ സംഭവത്തില്‍ രണ്ടു വശങ്ങളുണ്ട്. പൊലീസുകാര്‍ പ്രവര്‍ത്തകരെ അന്യായമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കല്‍ക്കരി ഇടപാടില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 25,000 പേരടങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിലേക്കു നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്.

വടിയും കല്ലും ഉപയോഗിച്ചു പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചു. ഇവരെ നേരിടാന്‍ ആവശ്യമായ പൊലീസ് സ്ഥലത്തില്ലായിരുന്നു. ഇതിനിടെയാണു വനിത പൊലീസ് ആക്രമിക്കപ്പെട്ടത്. 48 മണിക്കൂറിനുള്ളില്‍ അക്രമികളെ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിയിരുന്നു.

കല്‍ക്കരിപാട വിഷയത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ് പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. 60 പോലീസുകാര്‍ ഉള്‍പ്പെടെ 260 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

സംഘര്‍ഷത്തിനിടെയാണ് ഒരു വനിതാ കോണ്‍ഗ്രസ് നേതാവിന് സംരക്ഷണം നല്‍കുകയായിരുന്ന ഭുവനേശ്വര്‍ സിറ്റി പോലീസ് സ്റ്റേഷനിലെ പ്രമീള പഥിയെ മുളവടിയുപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇരുപതോളം പേര്‍ കൂടി നിന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.

കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ തൊഴിയേറ്റ് ആദ്യം നിലത്ത് വീണ ഇവരെ പിന്നെയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവര്‍ ഭുവനേശ്വറിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
A woman cop was beaten by a rampaging mob of protesting Congress workers in Bhubaneswar, the party's in-charge of the state, Jagdish Tytler, has issued an apology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X