കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് ഈ ആഴ്ച അഞ്ചു രൂപ കൂടും

Google Oneindia Malayalam News

Petrol Price
മുംബൈ: പെട്രോള്‍ വിലയില്‍ അഞ്ചു രൂപയുടെ വര്‍ധനവ് വരുത്താന്‍ രാജ്യത്തെ പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ തീരുമാനിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരാനാണ് സാധ്യത. ഇപ്പോള്‍ വൈദ്യപരിശോധനയുടെ ഭാഗമായി വിദേശത്തുള്ള യുപിഎ അധ്യക്ഷ സോണിയാഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ ഡീസല്‍, ഗ്യാസ്, മണ്ണെണ്ണ വിലയിലും വര്‍ധനവുണ്ടാകും.

വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയാകുന്നതിനാല്‍ വിലവര്‍ധനവിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പച്ചക്കൊടി ലഭിച്ചതായി വേണം കരുതാന്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലിറ്ററിന് ഇപ്പോള്‍ അഞ്ചു രൂപയുടെ നഷ്ടമാണ് പുതുതായി ഉണ്ടായിട്ടുള്ളത്. ബാരലിന് ഇപ്പോള്‍ 11 ഡോളറെങ്കിലും അധികം നല്‍കേണ്ടി വരുന്നു. ഈ പശ്ചാത്തലത്തില്‍ അഞ്ചു രൂപയുടെ വര്‍ധനവല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ജൂലായ് 24നാണ് അവസാനമായി വിലനിര്‍ണയം നടത്തിയത്.

മെയില്‍ ഏഴുരൂപയോളം പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയത് രാജ്യവ്യാപകമായ പ്രക്ഷോഭം ക്ഷണിച്ചുവരുത്തിയിരുന്നു. പുതിയ ബജറ്റിനു മുന്നോടിയായി ധനകമ്മി കുറയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗം കൂടിയാണിത്.
പക്ഷേ, പണപ്പെരുപ്പം വര്‍ധിക്കാനും പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരാനും ഈ തീരുമാനം കാരണമായി തീരും.

English summary
State-owned oil marketing companies (OMCs) are all set to increase price of petrol by Rs 5 a litre with effect from Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X