കോടതിയില്‍ സ്ത്രീകള്‍ക്ക് മാത്രം ഡ്രസ്‌കോഡ്
മുംബൈ: സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളോട് ബോംബെ ഹൈക്കോടതിയില്‍ കയറേണ്ടന്ന് അറിയിപ്പ്. കോടതിയുടെ സുരക്ഷാജോലിയിലുള്ള വനിതാ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സ്ലീവ്‌ലെസ് ചുരിദാര്‍ ധരിച്ചെത്തിയ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ വനിതാപൊലീസ് തടഞ്ഞു. അവര്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞായിരുന്നു തടയല്‍.
അതേസമയം സ്ലീവ്‌ലെസ് ടീഷര്‍ട്ട് ധരിച്ചെത്തിയ രണ്ടു പുരുഷന്മാരെ പോലീസ് തടഞ്ഞില്ലെന്നും ആരോപണമുണ്ട്. രണ്ടു മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് പോലീസിനെ പരീക്ഷിക്കാന്‍ കോടതിയുടെ കവാടത്തില്‍ സ്ലീവ്‌ലെസ് ഷര്‍ട്ട് ധരിച്ചെത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞില്ല. രേഖകള്‍ പരിശോധിച്ച ശേഷം കടത്തിവിടുകയായിരുന്നു.
കോടതിയുടെ വിവിധ കവാടങ്ങളിലൂടെ സ്ലീവ്‌ലെസ് ടീഷര്‍ട്ടു ധരിച്ച് പ്രവേശിച്ചത്. ഒരിടത്തും പോലീസ് തടഞ്ഞില്ലെന്നും രേഖകള്‍ പരിശോധിച്ച് കടത്തിവിടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സംഭവം കോടതി രജിസ്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് രജിസ്ട്രാറുടെ വിശദീകരണം.












Click it and Unblock the Notifications