കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: കെടി മൈക്കിളിനെതിരെ സിബിഐ സത്യവാങ്മൂലം

  • By Ajith Babu
Google Oneindia Malayalam News

Sister Abaya
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ നുണപരിശോധനക്ക് വിധേയനാകാത്തതില്‍ ദുരൂഹതയെന്ന് സി.ബി.ഐ സത്യവാങ്മൂലം. അഭയ കേസന്വേഷണത്തിന്റെ മേല്‍നോട്ടം കെ.ടി മൈക്കിളിനായിരുന്നു.

സി.ബി.ഐ മുന്‍ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസും കോട്ടയം ആര്‍.ഡി ഓഫിസിലെ ജീവനക്കാരും തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന കെ.ടി മൈക്കിളിന്റെ ഹരജിക്കെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐയുടെ വെളിപ്പെടുത്തല്‍. സിബിഐ കോടതിയില്‍ സിബിഐ അഡീഷനല്‍ എസ്പി: നന്ദകുമാരന്‍ നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അഭയയെ കാണാതായതിനെക്കുറിച്ച് വിവരം ലഭിച്ച ആദ്യ പൊലീസ് ഓഫിസര്‍ കെ.ടി.മൈക്കിളാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലെ മൂന്നാംപ്രതി സിസ്റ്റര്‍ സെഫിയും മറ്റ് രണ്ട് കന്യാസ്ത്രീകളും സംഭവദിവസം രാവിലെ ഏഴോടെ കെ.ടി.മൈക്കിളിന്റെ വീട്ടിലെത്തി വിവരം അറിയിച്ചു.

പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുന്നതിന് പകരം കോണ്‍വെന്റിലെ കിണറ്റില്‍ നോക്കാന്‍ മൈക്കിള്‍ ഉപദേശിച്ചു. പുറമെ എ.എസ്.ഐയായിരുന്ന വി.വി.അഗസ്റ്റിന്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് നടത്തിയത് മൈക്കിളിന്റെ നിര്‍ദേശപ്രകാരമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സംഭവദിവസം രാവിലെ മൈക്കിളിനെ കാണാന്‍ ചെന്ന കന്യാസ്ത്രീമാരുടെ മൊഴിയുടെയും മരിച്ച വിവി അഗസ്റ്റിന്റെ മൊഴിയുടെയും സത്യാവസ്ഥ മനസ്സിലാക്കാനാണ് നുണപരിശോധനകള്‍ക്ക് വിധേയമാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടത്.

സിസ്റ്റര്‍ അഭയ കേസ് ആദ്യം അന്വേഷിച്ച സിബിഐ മുന്‍ ഡിവൈഎസ്പി: വര്‍ഗീസ് പി. തോമസ്, കോട്ടയം ആര്‍ടി ഓഫിസിലെ മുന്‍ ക്ലാര്‍ക്ക് കെ.എന്‍. മുരളീധരന്‍, അവിടത്തെ സീനിയര്‍ സൂപ്രണ്ടായിരുന്ന ഏലിയാമ്മ എന്നിവരെ പ്രതിയാക്കി കേസില്‍ തുടര്‍ അന്വേഷണം വേണമെന്നു കഴിഞ്ഞ ദിവസം കെ.ടി. മൈക്കിള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

അതിന്റെ മറുപടി റിപ്പോര്‍ട്ടിലാണു സിബിഐയുടെ ഈ വെളിപ്പെടുത്തല്‍. കേസില്‍ പല ഉദ്യോഗസ്ഥരെയും ഒഴിവാക്കിയെന്നും അവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിന്‍മേല്‍ വെള്ളിയാഴ്ച വാദം നടത്തും.

English summary
The CBI court here on Tuesday posted the petitions seeking further investigation in the Sister Abhaya case to September 7,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X