പ്രതിശ്രുതവരനൊപ്പം ഒളിച്ചോടാന്‍ ശ്രമം
നേമം: നിശ്ചയിച്ചുറപ്പിച്ച വിവാഹം റദ്ദാക്കി വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ ഒളിച്ചോടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞു. പരാതിയെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു.
കല്ലിയൂര്‍ പഞ്ചായത്തിലെ കാക്കാമൂലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവിടെയുള്ള പെണ്‍കുട്ടിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ബന്ധുക്കള്‍ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. എന്നാല്‍ മെച്ചപ്പെട്ടൊരു ആലോചന വന്നതോടെ ഉറപ്പിച്ച വിവാഹത്തില്‍ നിന്നും വീട്ടുകാര്‍ പിന്‍വാങ്ങി.
എന്നാലിതിനോട് പൊരുത്തപ്പെടാന്‍ പെണ്‍കുട്ടിയ്ക്ക് കഴിഞ്ഞില്ല. വീട്ടുകാര്‍ തന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നപ്പോള്‍ ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് വീട്ടുകാര്‍ ബഹളം വെച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പെണ്‍കുട്ടിയെയും അവളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന യുവാവിനെയും ബന്ധുക്കളെയും തടഞ്ഞുവെച്ച് വിവരം പൊലീസിലറിയിച്ചു.
പൊലീസ് ഇരുവീട്ടുകാരുമായി സംസാരിച്ചശേഷം പെണ്‍കുട്ടിയെ യുവാവിനോടൊപ്പം വിവാഹം കഴിപ്പിച്ചയയ്ക്കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ബന്ധുക്കള്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിന്റെ വീട്ടില്‍ കൊണ്ടാക്കുകയും ചെയ്തു.












Click it and Unblock the Notifications