കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമേര്‍ജിങിലൂടെ കാബറെയും ഡിസ്‌ക്കോയും വരും

  • By Ajith Babu
Google Oneindia Malayalam News

Emerging Kerala
തിരുവനന്തപുരം: എമേര്‍ജിങ് കേരളയുടെ ഭാഗമായി കാബറ ഡാന്‍സും ഡിസ്‌കോ ടെക്കും തുടങ്ങാന്‍ പദ്ധതി. ഇന്‍കെല്‍ തയാറാക്കിയ ഡെവലപ്പ്‌മെന്റ് ഒഫ് നൈറ്റ് ലൈഫ് സോണ്‍ എ അര്‍ബന്‍ എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ വേളി എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. തീമാറ്റിക് റസ്റ്ററന്റ്, കാബറ തിയറ്റേഴ്‌സ്, ഡിസ്‌കോ ഹെക് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് നിലകളുള്ള കേന്ദ്രത്തില്‍ തീമാറ്റിക്ക് റെസ്റ്റാറന്റുകള്‍, കാബറേ തിയറ്ററുകള്‍, ഡിസ്‌കോതെക്കുകള്‍, കോമഡിജാസ് തിയേറ്ററുകള്‍, സ്വന്തം ഇഷ്ടപ്രകാരം നിയന്ത്രണങ്ങളൊന്നുമില്ലാതെ നൃത്തം ചെയ്യാനുള്ള സ്ഥലങ്ങള്‍ (ഫെ്‌ളക്‌സിബിള്‍ പെര്‍ഫോര്‍മന്‍സ് സ്‌പേസസ്) ആഹാരമദ്യ ശാലകള്‍, ടി.വി/ വീഡിയോ സ്റ്റുഡിയോകള്‍, ആര്‍ട്ട് ഗാലറി എന്നിവ ഉണ്ടാവും.

കേന്ദ്രത്തിന്റെ ടെറസിലെ 40,000 ചതുരശ്ര അടിയാണ് നിശാജീവിത മേഖലക്കായി നീക്കിവെച്ചത്. മേല്‍ക്കൂരയിലാവും രാത്രിയേറെ വൈകിയുള്ള പരിപാടികളെന്നും നിര്‍ദേശത്തിലുണ്ട്. കായലിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കൂടുതല്‍ സ്ഥലലഭ്യതക്കായി വികസനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍നിന്ന് ടെറസിനെ ഒഴിവാക്കിയിട്ടുമുണ്ട്.

വേളി ബോട്ട് ക്ലബ്ബിനു സമീപത്തു 18 ഏക്കര്‍ സ്ഥലത്തു പദ്ധതി ആരംഭിക്കാനാണു സംസ്ഥാന സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഈ പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങള്‍ എമേര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ വെബ്‌സൈറ്റില്‍ വിവരിക്കുന്നില്ലെന്നു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്ത് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് 3,00,000 ജോലി സൃഷ്ടിക്കപ്പെടുമെന്നും നഗരം വിപുലമാകുന്നതോടെയും കുടിയേറ്റം വഴിയും 2016 ഓടെ 2.5 ദശലക്ഷം ആയി നഗരജനസംഖ്യ വര്‍ധിക്കുന്നതും പരിഗണിച്ചാണ് ഉല്ലാസ മേഖലയുടെ സാധ്യത വിലയിരുത്തിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X