കോവളം കൊട്ടാരം സംരക്ഷിക്കണം: വിഎസ്
തിരുവനന്തപുരം: കോവളം കൊട്ടാരം പൈതൃകസ്വത്തായി കണക്കാക്കി സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമാക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഔട്ട് അജണ്ടയായി കോവളം കൊട്ടാരം ഒരു മലയാളി വ്യവസായിയുടെ കമ്പനിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൂറിസം വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം.
ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് മോഹന്‍ദാസിനെതിരെ കേസെടുത്ത സംഭവം പ്രതിഷേധാര്‍ഹമാണെന്നും വിഎസ് പറഞ്ഞു. കേസെടുത്തത് പത്രസ്വാതന്ത്ര്യത്തിനെതിരാണെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications