ഓണം ബംബര്‍: ഭാഗ്യദേവത കൊല്ലത്ത്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നു. TA 579103 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപയും ഒരു കിലോ തങ്കവും ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. മന്ത്രി വി.എസ് ശിവകുമാറാണ് സമ്മാനാര്‍ഹമായ നറുക്കെടുപ്പ് നടത്തിയത്.
ഇത്തവണ ലോട്ടറി വില്‍പ്പനയില്‍ നിന്ന് 71 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. 200 രൂപ വിലയുള്ള തിരുവോണം ബംപറില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാന ഘടനയാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
അഞ്ചു കോടി രൂപയും ഒരു കിലോ തങ്കവുമാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ, അമ്പതു പവന്‍ സ്വര്‍ണം, ഓള്‍ട്ടോ കാര്‍ എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മൂന്നു സമ്മാനങ്ങള്‍. മുന്‍വര്‍ഷം തിരുവോണം ബംപറിന്റെ ആകെ വിറ്റുവരവ് 67 കോടി രൂപയായിരുന്നു. അന്യസംസ്ഥാന ലോട്ടറി വില്‍പ്പന അവസാനിപ്പിക്കാനായതിനൊപ്പം സംസ്ഥാന ലോട്ടറിക്കു സ്വീകാര്യത വര്‍ധിച്ചതുമാണു കേരള ലോട്ടറിയുടെ തിളക്കം കൂട്ടുന്നത്.












Click it and Unblock the Notifications