കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ കത്തിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

  • By Nisha Bose
Google Oneindia Malayalam News

VS-Oommen Chandy,
തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ മൂന്ന് പദ്ധതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. കത്തില്‍ പരാമര്‍ശിക്കുന്ന നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനുഫാക്ടറിംഗ് സോണ്‍, ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് ഹബ്, പെട്രോകെമിക്കല്‍ വ്യവസായ പാര്‍ക്ക് എന്നീ മൂന്ന് പദ്ധതികള്‍ക്കും തുടക്കമിട്ടതും പ്രഖ്യാപിച്ചതുമൊക്കെ ഇടതുസര്‍ക്കാരാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.

ഇക്കാര്യം മറച്ചുവച്ച് ഈ പദ്ധതികള്‍ പുതിയതാണെന്നും ദൂരൂഹതയുണ്ടെന്നുമുള്ള മട്ടില്‍ പ്രചാരണം നടത്തുന്നത് ശരിയല്ല. ഇടതു സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ മുന്നോട്ടു കൊണ്ടു പോവുക മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംരംഭമാണ് എമര്‍ജിങ് കേരള. അതിന് പ്രതിപക്ഷത്തിന്റെ എല്ലാ സഹായസഹകരണങ്ങളും അഭ്യര്‍ഥിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

English summary
Chief Minister Oommen Chandy said that UDF government is just following the project which was introduced by LDF govt.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X