ഇന്‍കെല്‍ എംഡിയെ മാറ്റണം: ടിഎന്‍ പ്രതാപന്‍

എമര്‍ജിങ് കേരളയിലെ വിവാദ പദ്ധതികള്‍ പിന്‍വലിയ്ക്കാന്‍ തീരുമാനിച്ചതിനെ പ്രതാപന്‍ സ്വാഗതം ചെയ്തു. വിവാദ പദ്ധതികള്‍ പിന്‍വലിച്ചതിലൂടെ വികസനം കരുതലോടെ എന്ന വാദം അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും ടിഎം പ്രതാപന്‍ പറഞ്ഞു.
വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എമര്‍ജിങ് കേരളയില്‍ നിന്ന് 38 പദ്ധതികള്‍ ഒഴിവാക്കിയിരുന്നു. ഇതോടെ പദ്ധതികളുടെ എണ്ണം 232 ല്‍ നിന്ന് 194 ആയി. എന്നാല്‍ ടനെല്ലിയാമ്പതിയിലെയും വാഗമണിലെയും വിവാദമായ ടൂറിസം പദ്ധതികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ പദ്ധതികള്‍ എമര്‍ജിങ് കേരള വെബ്‌സൈറ്റില്‍ നിന്ന് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷമായെങ്കിലും വൈകുന്നേരത്തോടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു.












Click it and Unblock the Notifications