ചൈനയില്‍ ഭൂചലനം, 24 മരണം

യിലാങ് കൗണ്ടിയുടെ അതിര്‍ത്തി പ്രദേശമാണ് 5.7 റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നു കരുതുന്നു. സാവോതോങ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം ഉണ്ടായിട്ടുള്ളത്. യുന്നാന്‍ പ്രവിശ്യയില്‍ നിന്ന് ഏകദേശം രണ്ടു ലക്ഷത്തോളം പേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്.
ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് 20000ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയോ പരിപൂര്‍ണമായി തകരുകയോ ചെയ്തിട്ടുണ്ട്. 16ഓളം തുടര്‍ചലനങ്ങളുണ്ടായത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഭൂകമ്പബാധിത പ്രദേശത്ത് അധികൃതര്‍ ടെന്റുകളും പുതപ്പുകളും വിതരണം ചെയ്തു തുടങ്ങി. കൂടുതല്‍ ആള്‍നാശമുണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications