കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റങ്ങള്‍ക്കു പിറകില്‍ കുടിയേറ്റക്കാര്‍: രാജ്

Google Oneindia Malayalam News

Raj Thackeray
മുംബൈ: ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് മുംബൈ നഗരത്തിലെ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ക്രിമിനല്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടാക്കി പോലിസ് നിഷ്‌ക്രിയമാണെന്ന പ്രതീതിയുണ്ടാക്കുകയാണ് കാലാകാലങ്ങളായി ചെയ്തു വരുന്നത്.

ഉത്തരപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് മേഖലകളില്‍ നിന്നുമായി എല്ലാ ദിവസവും 48 ട്രെയിനുകളാണ് മുംബൈയില്‍ എത്തുന്നത്. ആരാണ് ഇവര്‍? ഇവര്‍ എങ്ങോട്ട് പോകുന്നു? ആര്‍ക്കുമറിയില്ല? പക്ഷേ, എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ പോലിസിനെ കുറ്റപ്പെടുത്താനാണ് എല്ലാവര്‍ക്കും തിടുക്കും-ടൈംസ് നൗ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താക്കറെ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യക്കെതിരേ ഒട്ടേറെ ആക്രമണങ്ങളുണ്ടായി. ആയിരകണക്കിനാളുകളാണ് മരിച്ചുവീണത്. എന്നിട്ടും ഇപ്പോഴും പാകിസ്താനുമായി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടിയാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത് എന്തിനുവേണ്ടിയാണ്?

പാക് ഗായകരോടൊപ്പം പാടാനുള്ള ഹിന്ദി ഗായിക ആശാ ഭോസ്‌ലെയുടെ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് അതിഥികളെ ആദരിച്ചേ മതിയാകൂവെന്ന ആശയുടെ വാദം അംഗീകരിക്കാനാവില്ല. ഇത്തരം ഒരു സ്വീകരണം ആശാജിയ്ക്ക് പാകിസ്താനില്‍ ലഭിക്കുമോ? ഇന്ത്യന്‍ ടിവി പരിപാടികളില്‍ പാകിസ്താനില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തരുതെന്ന് രാജ് താക്കറെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English summary
Maharashtra Navnirman Sena chief Raj Thackeray reiterated his anti-North Indian stand and attributed the rising crime rate in the city to the migrants, mainly north Indians.കുറ്റങ്ങള്‍ക്കു പിറകില്‍ കുടിയേറ്റക്കാര്‍: രാജ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X