യുവാവ് നാലു പേരെ വെടിവച്ചു കൊന്നു
ദില്ലി: വീട്ടില്‍ കയറി മൂന്ന് സ്ത്രീകളടക്കം നാലു പേരെ യുവാവ് വെടിവെച്ചു കൊന്നു. ദില്ലി സ്വരൂപ് നഗറില്‍ വ്യാഴാഴ്ച വൈകീട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്. ഇതേപ്രദേശത്ത് താമസിക്കുന്ന 20 കാരനായ മനീഷ് എന്ന യുവാവാണ് വെടിവെച്ചത്. പിന്നീട് ഇയാള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.
വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. സ്വരൂപ് നഗറിലെ റോഡില്‍ രണ്ടു പെണ്‍കുട്ടികളെ വെടിവെച്ചു കൊല്ലുകയും തുടര്‍ന്ന് അവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ വെടിവെക്കുകയുമായിരുന്നു. ഇതില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മനീഷ് എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയംവെടിയുതിര്‍ത്ത് പരിക്കേറ്റ മനീഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മനീഷ് സുഖപ്പെട്ടുവരികയാണ്.
കഴിഞ്ഞ ആഴ്ച ഇതേപോലൊരു സംഭവത്തില്‍ യുവാവ് ആറു പേരെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചിരുന്നു. ദില്ലി നഗരവാസിയായ രവി എന്ന യുവാവ് പ്രേമനൈരാശ്യത്തെത്തുടര്‍ന്ന് ബന്ധുവായ നവീന്‍, നവീന്റെ ഭാര്യ രേണു, അച്ഛന്‍, സഹോദരി, വീട്ടുടമ എന്നിവരെ കൊലപ്പെടുത്തിയശേഷം സ്വയം മരിച്ചത്.












Click it and Unblock the Notifications