കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിജിത്തില്‍ സ്‌നേഹസാന്ത്വനം പുരട്ടി മമ്മുട്ടി

Google Oneindia Malayalam News

Mammootty
ശിവകാശിയില്‍ പടക്കശാല ദുരന്തത്തില്‍ പൊള്ളലേറ്റ് മരണത്തോട് മല്ലടിക്കുന്ന സഹജീവികള്‍ക്ക് മലയാളത്തിന്റെ പ്രിയനടന്‍ മമ്മുട്ടിയുടെ സ്‌നേഹസാന്ത്വനം. ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 40ഓളം പേര്‍ക്കായി മമ്മുട്ടിയുടെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്‌സില്‍ നിന്നും 35 ലക്ഷത്തോളം രൂപ വിലയുള്ള മരുന്നുകളാണ് സൗജന്യമായി നല്‍കിയത്. ഒറ്റപ്പാലത്തെ ഫാക്ടറിയില്‍ നിന്നും ഈ മരുന്നുകള്‍ ശിവകാശിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

തീപൊള്ളലിന് സിദ്ധഔഷധമെന്ന് അഷ്ടാംഗഹൃദയം വിധിയെഴുതിയിട്ടുള്ള അഗ്നിജിത് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത് ഒറ്റപ്പാലത്തുള്ള പതഞ്ജലി ആയുര്‍വേദിക്‌സാണ്. ഏറെ വിലയുള്ള ഈ മരുന്ന് വിദേശരാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നുണ്ട്.

ശിവകാശി സ്‌ഫോടനത്തില്‍ പൊള്ളലേറ്റവര്‍ക്കായുള്ള മരുന്നിന്റെ ഓര്‍ഡര്‍ പതഞ്ജലിക്കു ലഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞ ഉടന്‍ മമ്മുട്ടി മുഴുവന്‍ മരുന്നും സൗജന്യമായി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി ദുരന്തത്തില്‍ പൊള്ളലേറ്റവര്‍ക്കും ആവശ്യമുള്ളത്ര മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ നല്‍കിയിരിക്കുന്ന മരുന്നിനു പുറമെ കൂടുതല്‍ മരുന്നുകള്‍ ആവശ്യമുണ്ടെങ്കില്‍ അതും സൗജന്യമായി തന്നെ പതഞ്ജലി നല്‍കും.

വേദനതിന്ന് മരണവുമായി മല്ലടിച്ചു കഴിയുന്നവരെ ആവും വിധം സഹായിക്കേണ്ടതും ഒരു മനുഷ്യന്റെ കടമയാണ്. അതുമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ ദിവസം എന്റെ ജന്മദിനമാണ്. അതില്‍ ഒരു ആഘോഷവും ഞാന്‍ നടത്തിയിട്ടില്ല. അന്നത്തെ ദിവസം ഈ വിധത്തിലെങ്കിലും ചിലത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്കേറെ ചാരിതാര്‍ത്ഥ്യമാണുള്ളത്.

English summary
Malayalam actor Mammootty has donated Ayurveda medicines worth Rs 40 lakh to the burn victims of the Om Shakti firecracker unit blast at Mudhalipatti near Sivakasi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X