കേരളത്തിലും വര്‍ഗീയത വര്‍ധിക്കുന്നു: പ്രധാനമന്ത്രി

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ഗീയ സംഘട്ടനങ്ങളും വംശീയ പ്രശ്‌നങ്ങളും കൂടി വരികയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത് ആശങ്കയുണര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് മതതീവ്രവാദ സംഘടനകളും മറ്റും ആശയപ്രചാരണം നടത്തുന്നത്. ഇത് തടയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനാല്‍ സോഷ്യല്‍നെറ്റ്് വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഏളുപ്പമല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനായി പോലീസ് സേന കൂടുതല്‍ നവീകരിക്കേണ്ടത് അത്യാവശ്യമാണ്. തീവ്രവാദശക്തികള്‍ കടല്‍മാര്‍ഗം ആക്രമണം നടത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications