കണ്ണൂര്‍ വിമാനത്താവളം എംഡി രാജിവച്ചു

കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് അറിയുന്നത്. കരാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തിയ മുംബൈ ആസ്ഥാനമായ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൂപ്പ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച കണ്‍സള്‍ട്ടന്‍സിയാണ് വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയത്.
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയാണ് സ്റ്റൂപ്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന സമയത്ത് സ്റ്റൂപ് ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇക്കാര്യം വെളിപ്പെട്ടതിനെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയതെന്ന് വി തുളസിദാസ് അറിയിച്ചിരുന്നു.
കരിമ്പട്ടികയിലായ കമ്പനിയാണെന്ന പരാതി ലഭിച്ചിട്ടും കരാര്‍ നല്‍കിയതിനെതിരെ മറ്റൊരു കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications