കിയാല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി

കണ്സള്ട്ടനിസക്കു വേണ്ടി പുതിയ ടെണ്ടര്‍ ഇറക്കും. കിയാലിന് ടെണ്ടര്‍ സമര്‍പ്പിക്കുന്ന ദിവസം ബ്ളാക്ക് ലിസ്റിംഗ് നിലവിലുളള കമ്പനികള്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല എന്നുളള വ്യവസ്ഥ കിയാലിന്റെ ടെണ്ടറില്‍ ഉണ്ടായിരുന്നു. ഇത്തരത്തിലുളള അയോഗ്യത തങ്ങള്‍ക്കില്ലെന്നു സ്ടുപ് കണ്സള്ട്ടന്സും ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്പനികളും കിയാലിനു ഉറപ്പു നല്കുകയുണ്ടായി.
ടെണ്ടറിലെ വ്യവസ്ഥ അനുസരിച്ച് സാങ്കേതിക ബിഡിന് ആദ്യം മാര്‍ക്ക് കൊടുക്കുകയും അതില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് ലഭിക്കുന്ന കമ്പനികളുടെ മാത്രം സാമ്പത്തിക ബിഡ് തുറന്നു പരിശോധിക്കുകയും ചെയ്തിരുന്നു. ടെണ്ടറിലെ വ്യവസ്ഥ അനുസരിച്ച് സാങ്കേതിക മികവിന് 80 ശതമാനം വെയ്റ്റേജും സാമ്പത്തിക ബിഡിന് 20 ശതമാനം വെയ്റ്റേജും ആണ് കൊടുക്കേണ്ടത്. സാങ്കേതിക ബിഡിലും സാമ്പത്തിക ബിഡിലും ഉളള മാര്‍ക്ക് ഒരുമിച്ച് പരിഗണിച്ചപ്പോള്‍ സ്ടുപ് കണ്സള്ട്ടന്സിനു ഒന്നാം സ്ഥാനം കിട്ടുകയും ആ കമ്പനിയെ ആഗ്സ്റ് ഒന്‍പതിന് കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തിരുന്നു. സ്ടുപിനു രണ്ടു മുന്‍ കരാറുകളില്‍ (ഉത്തരാഖണ്ഡിലും ഗുജറാത്തിലും) അയോഗ്യത ഉണ്ടായിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കണ്‍സള്‍ട്ടന്റായി നിയോഗിച്ച ഉത്തരവ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ സ്ടുപിന് അതെ ദിവസം നോട്ടീസ് അയച്ചു കൊടുക്കുകയുണ്ടായി.
ആ രണ്ടു കരാറിലും കിയാലിന്റെ ടെണ്ടര്‍ വ്യവസ്ഥ അനുസരിച്ചുളള അയോഗ്യത ഉണ്ടായിട്ടില്ല എന്ന് കിയാലിനെ ബോധ്യപ്പെടുത്താന്‍ സ്ടുപിനു സാധിച്ചിരുന്നു. അപ്രകാരം സ്ടുപുമായുളള കരാര്‍ ഒപ്പിടുകയും ചെയ്തു. ഇതിനു ശേഷം ഹൈക്കോടതിയില്‍ നിലനിന്നിരുന്ന ഒരു കേസിനെ സംബന്ധിച്ച് സ്ടുപ് തയ്യാറാക്കിയ കരട് മറുപടി കിയാലിന് സെപ്തംബര്‍ ഒന്നിന് കിട്ടിയപ്പോള്‍ പഞ്ചാബിലെ ഒരു കരാറില്‍ സ്ടുപിനെ ബ്ളാക്ക് ലിസ്റ് ചെയ്തിട്ടുണ്ട് എന്നു കണ്ടു.
ഈ ബ്ളാക്ക് ലിസ്റിംഗ് സമയപരിധി ഇല്ലായിരുന്നതിനാല്‍ കിയാലിന് ടെണ്ടര്‍ സമര്‍പ്പിച്ച തീയതികളില്‍ സ്ടുപ് ബ്ളാക്ക് ലിസ്റില്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തെത്തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് തന്നെ കരാര്‍ റദ്ദാക്കാതിരിക്കാനുളള കാരണം ബോധ്യപ്പെടുത്താന്‍ സ്ടുപ്പിനോട് ആവശ്യപ്പെട്ടു. അവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സെപ്തംബര്‍ അഞ്ചിനു സ്ടുപ്പുമായുളള കരാര്‍ റദ്ദാക്കി ഈ വിവരം സ്ടുപ് കണ്‍സള്‍ട്ടന്റിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയതായി കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കാന്‍ കിയാല്‍ ടെണ്ടര്‍ ഇറക്കുമെന്നും ഹൈക്കോടതിയില്‍ ഈ വിവരം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്മുഖേന അറിയിച്ചിട്ടുളളതായും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications