കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിയാല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കി

Google Oneindia Malayalam News

KIAL
തിരുവനന്തപുരം: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) പ്രോജക്ട് കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി മുംബൈ ആസ്ഥാനമായിട്ടുളള സ്ടുപ് കണ്‍സള്‍ട്ടന്റ് െ്രെപവറ്റ് ലിമിറ്റഡുമായി ഒപ്പ്വെച്ചിരുന്ന കരാര്‍ റദ്ദാക്കി. കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി പ്രസിദ്ധികരിച്ചിരുന്ന ടെണ്ടറിലെ വ്യവസ്ഥ പാലിച്ചിട്ടില്ല എന്നതിനാലാണ് കരാര്‍ റദ്ദാക്കിയത്.

കണ്‍സള്‍ട്ടനിസക്കു വേണ്ടി പുതിയ ടെണ്ടര്‍ ഇറക്കും. കിയാലിന് ടെണ്ടര്‍ സമര്‍പ്പിക്കുന്ന ദിവസം ബ്‌ളാക്ക് ലിസ്‌റിംഗ് നിലവിലുളള കമ്പനികള്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല എന്നുളള വ്യവസ്ഥ കിയാലിന്റെ ടെണ്ടറില്‍ ഉണ്ടായിരുന്നു. ഇത്തരത്തിലുളള അയോഗ്യത തങ്ങള്‍ക്കില്ലെന്നു സ്ടുപ് കണ്‍സള്‍ട്ടന്‍സും ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്പനികളും കിയാലിനു ഉറപ്പു നല്‍കുകയുണ്ടായി.

ടെണ്ടറിലെ വ്യവസ്ഥ അനുസരിച്ച് സാങ്കേതിക ബിഡിന് ആദ്യം മാര്‍ക്ക് കൊടുക്കുകയും അതില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് ലഭിക്കുന്ന കമ്പനികളുടെ മാത്രം സാമ്പത്തിക ബിഡ് തുറന്നു പരിശോധിക്കുകയും ചെയ്തിരുന്നു. ടെണ്ടറിലെ വ്യവസ്ഥ അനുസരിച്ച് സാങ്കേതിക മികവിന് 80 ശതമാനം വെയ്‌റ്റേജും സാമ്പത്തിക ബിഡിന് 20 ശതമാനം വെയ്‌റ്റേജും ആണ് കൊടുക്കേണ്ടത്. സാങ്കേതിക ബിഡിലും സാമ്പത്തിക ബിഡിലും ഉളള മാര്‍ക്ക് ഒരുമിച്ച് പരിഗണിച്ചപ്പോള്‍ സ്ടുപ് കണ്‍സള്‍ട്ടന്‍സിനു ഒന്നാം സ്ഥാനം കിട്ടുകയും ആ കമ്പനിയെ ആഗ്‌സ്‌റ് ഒന്‍പതിന് കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തിരുന്നു. സ്ടുപിനു രണ്ടു മുന്‍ കരാറുകളില്‍ (ഉത്തരാഖണ്ഡിലും ഗുജറാത്തിലും) അയോഗ്യത ഉണ്ടായിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കണ്‍സള്‍ട്ടന്റായി നിയോഗിച്ച ഉത്തരവ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ സ്ടുപിന് അതെ ദിവസം നോട്ടീസ് അയച്ചു കൊടുക്കുകയുണ്ടായി.

ആ രണ്ടു കരാറിലും കിയാലിന്റെ ടെണ്ടര്‍ വ്യവസ്ഥ അനുസരിച്ചുളള അയോഗ്യത ഉണ്ടായിട്ടില്ല എന്ന് കിയാലിനെ ബോധ്യപ്പെടുത്താന്‍ സ്ടുപിനു സാധിച്ചിരുന്നു. അപ്രകാരം സ്ടുപുമായുളള കരാര്‍ ഒപ്പിടുകയും ചെയ്തു. ഇതിനു ശേഷം ഹൈക്കോടതിയില്‍ നിലനിന്നിരുന്ന ഒരു കേസിനെ സംബന്ധിച്ച് സ്ടുപ് തയ്യാറാക്കിയ കരട് മറുപടി കിയാലിന് സെപ്തംബര്‍ ഒന്നിന് കിട്ടിയപ്പോള്‍ പഞ്ചാബിലെ ഒരു കരാറില്‍ സ്ടുപിനെ ബ്‌ളാക്ക് ലിസ്‌റ് ചെയ്തിട്ടുണ്ട് എന്നു കണ്ടു.

ഈ ബ്‌ളാക്ക് ലിസ്‌റിംഗ് സമയപരിധി ഇല്ലായിരുന്നതിനാല്‍ കിയാലിന് ടെണ്ടര്‍ സമര്‍പ്പിച്ച തീയതികളില്‍ സ്ടുപ് ബ്‌ളാക്ക് ലിസ്‌റില്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തെത്തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് തന്നെ കരാര്‍ റദ്ദാക്കാതിരിക്കാനുളള കാരണം ബോധ്യപ്പെടുത്താന്‍ സ്ടുപ്പിനോട് ആവശ്യപ്പെട്ടു. അവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സെപ്തംബര്‍ അഞ്ചിനു സ്ടുപ്പുമായുളള കരാര്‍ റദ്ദാക്കി ഈ വിവരം സ്ടുപ് കണ്‍സള്‍ട്ടന്റിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയതായി കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കാന്‍ കിയാല്‍ ടെണ്ടര്‍ ഇറക്കുമെന്നും ഹൈക്കോടതിയില്‍ ഈ വിവരം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മുഖേന അറിയിച്ചിട്ടുളളതായും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു

English summary
Kannur international airport project, the state government on Thursday submitted before the Kerala High Court that it has decided to terminate the project consultancy services agreement entered into with the Mumbai-based STUP Consultants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X