കോഴിക്കോട്: വിവാഹത്തലേന്ന് യുവാവ് ബസ്സപകടത്തില്‍ മരിച്ചു. കോഴിക്കോട് തിരുത്തിയാട് അരുണോദയത്തില്‍ പരേതനായ കെ ശ്രീധരന്റെയും വിജയലക്ഷ്മിയുടേയും ഏക മകനായ ശ്രീരാഗ്(26) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്ന് മടങ്ങും വഴി ചന്നപ്പട്ടണത്ത് വച്ചാണ് അപകടമുണ്ടായത്.
ശ്രീരാഗ് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച ശ്രീരാഗിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അപകടമുണ്ടായത്.